ഗൊരഖ്പുര്‍: സനാതന ധര്‍മം മാത്രമാണ് യഥാർത്ഥ മതമെന്നും ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങളോ ശാഖകളോ ആണെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത് കഥ ജ്ഞ്യാന്‍ യാഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘സനാതന ധര്‍മം മാത്രമാണ് മതം, ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങളോ ശാഖകളോ ആണ്. സനാതനം മാനവികതയുടെ മതമാണ്. സനാതനത്തിന് എതിരായ ആക്രമണം ആഗോള മാനവികതയ്ക്ക് എതിരായ ആക്രമണമാണ്,’ യോഗി ആദിത്യനാഥ് പറഞ്ഞു. ജനങ്ങളെ അഭിസംബോധന ചെയ്യവെ, ശ്രീമദ് ഭഗവതിന്റെ അന്തഃസത്ത യഥാർത്ഥത്തിൽ ഉൾക്കൊള്ളാനുള്ള തുറന്ന മനസിന്റെ പ്രാധാന്യം യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. സങ്കുചിതമായ കാഴ്ചപ്പാടുകൾ അതിന്റെ വിശാലത ഉൾക്കൊള്ളാൻ പാടുപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിരോവസ്ത്രത്തെ അല്ലെങ്കില്‍ തട്ടത്തെ എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടിക്ക് ഇല്ല: ഇ.പി ജയരാജന്‍
തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തിന് എതിരായ പ്രസ്താവനയെ മുന്‍നിര്‍ത്തിയായിരുന്നു യോഗിയുടെ പരാമര്‍ശം. സനാതന ധര്‍മം തുടച്ചുനീക്കപ്പെടേണ്ടതാണ് എന്നായിരുന്നു ഉദയനിധിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപിയുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Post Your Comments