Latest NewsKeralaNews

തിരുവല്ല റെയില്‍വേ അടിപ്പാതയിൽ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി അപകടം: വയോധികനുള്‍പ്പെടെ മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി

മണിമലയാറില്‍ നിന്നും നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയില്‍ നിലവില്‍ അഞ്ചടിയോളം ഉയരത്തില്‍ വെള്ളം ഉണ്ട്

തിരുവല്ല: സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് അപകടത്തിന് കാരണമാകുന്നു . റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങി. വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ രക്ഷിച്ചു. ഇന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.

READ ALSO: എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കും: പിണറായി വിജയൻ

ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്ന തിരുവൻവണ്ടൂര്‍ സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് കാര്‍ മുങ്ങിയത്. തിരുവനന്തപുരം സ്വദേശി കൃഷ്ണൻ നമ്പൂതിരിയും മകളും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. മുഴുവനായും മുങ്ങിയ കാറില്‍ കുടുങ്ങിയ കുടുംബത്തെ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് രക്ഷപ്പെട്ടത്.

മണിമലയാറില്‍ നിന്നും നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയില്‍ നിലവില്‍ അഞ്ചടിയോളം ഉയരത്തില്‍ വെള്ളം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button