WayanadKeralaNattuvarthaLatest NewsNews

മാനിനെ കെണിവച്ച് പിടികൂടി കറിവെക്കുന്നതായി രഹസ്യവിവരം: രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ

കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്

വയനാട്: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് 2 പ്രതികൾ വലയിലായത്.

വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർ ഓടിരക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ടവർക്കായി തെരച്ചിൽ തുടങ്ങി. ഓടി രക്ഷപ്പെട്ടവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്.

Read Also : അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്നത് വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ഗോപിയും തങ്ങളും സമരം തുടരും: കെ സുരേന്ദ്രൻ

കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിനാണ് മാനിനെ കെണിവെച്ച് പിടിച്ചതിനെക്കുറിച്ച് രഹസ്യം വിവരം കിട്ടിയത്. ബേഗൂർ റെയ്ഞ്ചിലെ തൃശ്ശിലേരി സെക്ഷന് കീഴിൽ മാനിനെ വേട്ടയാടി ഇറച്ചിക്കറി വയ്ക്കുന്നു എന്നായിരുന്നു വിവരം. തുടർന്ന്, വനംവകുപ്പ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 56 കിലോയോളം മാനിറച്ചിയാണ്. ഉദ്യോ​ഗസ്ഥർ എത്തുമ്പോൾ കറി വെക്കാനായി ഇവർ ഇറച്ചി മുറിക്കുകയായിരുന്നു.‌

കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. അഞ്ചുവയസ്സ് പ്രായമുള്ള മാനിനെയാണ് കെണിവച്ച് പിടിച്ചത് എന്നാണ് അനുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button