മറയൂർ: കെണിവെച്ച് പിടികൂടിയ പുള്ളിമാനെ അറുത്ത് കഷണങ്ങളാക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. രാജകുമാരി മുസയിൽ വീട്ടിൽ ചന്ദ്രബാബു (64), മറയൂർ മൈക്കിൾ ഗിരിയിൽ കറുപ്പസ്വാമി (52) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച രാവിലെ ചിന്നവര ഭാഗത്താണ് സംഭവം. കെണിവെച്ച് പിടികൂടിയ പുള്ളിമാനെ സ്വകാര്യതോട്ടത്തിലെ ഷെഡിൽ മുറിച്ച് ഇറച്ചിയാക്കുമ്പോഴാണ് വനം വകുപ്പ് മറയൂർ കാന്തല്ലൂർ റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മാനിന്‍റെ അവശിഷ്ടങ്ങൾ കുഴിച്ചു മൂടിയ നിലയിൽ കണ്ടെടുത്തു.
Read Also : ഫോട്ടോ ഡിലീറ്റായാലും ഇനി പേടിക്കേണ്ട! ഗൂഗിൾ വീണ്ടെടുക്കും, ഈ ടിപ്പുകൾ അറിയാം
കാന്തല്ലൂർ ഓഫീസർ രാഹുൽലാൽ, മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ. അരുൺ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ കെ. സുനിൽ, സുഭാഷ് കുമാർ, ബിജു ബി. നായർ (ഗ്രേഡ്) കാന്തല്ലൂർ റേഞ്ചിൽ എസ്.എഫ്.ഒമാരായ എം.എം. ഷൈരറജു, പി.സി. ജോബിമോൻ, ബി.എഫ്.ഒമാരായ പി.ബി. ആനന്ദു, നിഷാമോൾ എ.പി, ജെ. ആഷിഫ്, കെ.ഐ. റെനിസ്, വി.പി. ബിജീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Post Your Comments