Latest NewsNewsIndia

154 -ാം ജന്മദിനത്തില്‍ ഗാന്ധി സ്മരണയില്‍ രാജ്യം,രാജ്ഘട്ടില്‍ സര്‍വമത പ്രാര്‍ത്ഥന

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ന്യൂഡല്‍ഹി:മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനത്തില്‍ ഗാന്ധി സ്മരണയില്‍ രാജ്യം. സഹനത്തിന്റെയും, കാരുണ്യത്തിന്റെയും വഴിയില്‍ സമരപോരാട്ടം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് മഹാത്മാ ഗാന്ധി. അദ്ദേഹത്തിന്റെ 154-ാം ജന്മദിനത്തില്‍ രാജ്യമെങ്ങും വിപുലമായ പരിപാടികളും ശുചീകരണ യജ്ഞങ്ങളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Read Also: ഡൽഹിയിൽ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട ഐഎസ് ഭീകരൻ അറസ്റ്റിൽ

അതേസമയം, മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

‘മഹാത്മാ ഗാന്ധിയെ ബാപ്പു അല്ലെങ്കില്‍ രാഷ്ട്രപിതാവ് എന്ന് സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നു. ബാപ്പുവിന്റെ കാലാതീതമായ പഠന തന്ത്രങ്ങള്‍ എല്ലാവരുടെയും പാത പ്രകാശിപ്പിക്കുന്നതാണ്’- പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് രാജ്ഘട്ടിലെത്തി.

ഗാന്ധി ജയന്തി ദിനത്തിന്റെ പ്രചാരണത്തിന് ഞായറാഴ്ച രാജ്യത്തുടനീളം ശുചീകരണ യജ്ഞം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നായിരുന്നു ശുചീകരണ യജ്ഞം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button