ThiruvananthapuramLatest NewsKeralaNattuvarthaNews

‘തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി വന്നതുകൊണ്ട്’: സിപിഎം നേതാവ് അനിൽകുമാർ‌

തിരുവനന്തപുരം: തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതുകൊണ്ടാണെന്ന് സിപിഎം നേതാവ് അഡ്വ. കെ അനിൽകുമാർ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സൻസ് ​ഗ്ലോബൽ സംഘടിപ്പിച്ച ‘ലിറ്റ്മസ് 23’ നാസ്തിക സമ്മേളനത്തിലാണ് അനിൽകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

സ്വതന്ത്രചിന്ത വന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്ലീം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് മാർക്‌സിസ്റ്റ് പാർട്ടിയോടാണെന്നും കെ അനിൽകുമാർ പറഞ്ഞു. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

പാവങ്ങളുടെ ചോരപ്പണം തിരികെ നൽകും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം: ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്ന് സുരേഷ് ഗോപി

‘മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല. മുസ്ലീം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് മാർക്‌സിസ്റ്റ് പാർട്ടിയോടാണ്. അഡ്വ. കെ അനിൽകുമാർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button