ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തില്‍ കാണാതായ മൂന്ന് സഹോദരിമാരെ ട്രങ്ക്പെട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ചന് (നാല്), ശക്തി (ഏഴ്), അമൃത (ഒമ്പത്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. മക്സുദാന്‍ പൊലീസ് സ്റ്റേഷനില്‍ ഇവരെ കാണാതായെന്ന പരാതി രക്ഷിതാക്കള്‍ നല്‍കിയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ മക്കളെ കണ്ടില്ല എന്നായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞത്.
Read Also : കുടുംബ വഴക്ക്, ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്കന് വെട്ടിപ്പരിക്കേല്‍പ്പിച്ചു
കുട്ടികളുടെ പിതാവ് തിങ്കളാഴ്ച വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ഇരുമ്പ്പെട്ടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആകെ അഞ്ച് കുട്ടികളാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്. പിതാവ് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാകാം എന്ന് പൊലീസ് സംശയിക്കുന്നു. മദ്യപാന ശീലത്തിന്റെ പേരില്‍ വീടൊഴിയാന്‍ കുട്ടികളുടെ പിതാവിന് അടുത്തിടെ വീട്ടുടമയുടെ അന്ത്യശാസനം നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ, മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Post Your Comments