കോഴിക്കോട്: ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്കന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് കോടഞ്ചേരി പാറമലയിലാണ് സംഭവം. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണിമാത എന്നിവരെയാണ് ഷിബു എന്നയാള്‍ വെട്ടിപ്പരിക്കേല്പിച്ചത്. ആക്രമണത്തിന് പിന്നില്‍ കുടുംബ വഴക്കാണെന്ന് പൊലീസ് പറഞ്ഞു. അക്രമം നടത്തിയ ശേഷം ഒളിവില്‍ പോയ ഷിബുവിനായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ബിന്ദുവിന് തലക്കും കൈയ്ക്കുമാണ്
അതിക്രമത്തില്‍ പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമാണ്. ഇവരെ രണ്ട്പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
read also: കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി അപകടം: കടകൾ തകർന്നു
രണ്ട് വര്‍ഷമായി കുടുംബവഴക്കിനെ തുടര്‍ന്ന് ഷിബു ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വീടിന് സമീപം ഒളിച്ചിരുന്നതിന് ശേഷമാണ് ഷിബു അക്രമിച്ചത്. രാവിലെ പുറത്തിറങ്ങിയ ബിന്ദുവിനെ ഷിബു കൊടുവാള് കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
അവരുടെ കരച്ചില് കേട്ട് പുറത്തിറങ്ങി വന്ന്, രക്ഷിക്കാന്‍ ശ്രമിച്ച അമ്മയേയും
ഇയാള്‍ ആക്രമിച്ചു. ബിന്ദുവിനും ഷിബുവിനും മൂന്ന് മക്കളുണ്ട്. ഇവരില്‍ രണ്ട് പേര് വീട്ടിലുണ്ടായിരുന്നു. കരച്ചില് കേട്ട് ഇവര്‍ പുറത്തിറങ്ങി വന്നപ്പോഴേക്കും ഷിബു ഓടി രക്ഷപ്പെട്ടിരുന്നു. ബിന്ദുവിന് തോളിലും തലക്കും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമാണ്,
READ ALSO: ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടം
രക്ഷിക്കാനെത്തിയ അമ്മ ഉണ്ണിമാതയുടെ വിരല്‍ അക്രമണത്തില്‍ അറ്റുപോയിട്ടുണ്ട്. ഇവരെ താമരശ്ശേരി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവരെ വെട്ടിയതിന് ശേഷം ഷിബു ഓടി രക്ഷപ്പെടുകയായിരുന്നു.
Post Your Comments