Latest NewsIndia

ട്രാക്കില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും വെച്ച് വന്ദേഭാരത് പാളംതെറ്റിക്കാൻ ശ്രമം: തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

ജയ്പൂര്‍: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വിഫലമായി. ഉദയ്പൂര്‍- ജയ്പ്പൂര്‍ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്ന ട്രാക്കില്‍ ഇഷ്ടികയുടെ അത്രയും വലിപ്പമുള്ള കല്ലുകളും ഇരുമ്പ് കഷ്ണങ്ങളും പെറുക്കിവെച്ചാണ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ഇത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍ വൻദുരന്തം ഒഴിവായി.

ട്രെയിൻ ഉദയ്പൂരില്‍ നിന്ന് ജയ്പൂരിലേക്ക് പോകുന്നതിനിടെ ചിറ്റോര്‍ഗഡിന് സമീപം രാവിലെ 9.55 ഓടെയായിരുന്നു സംഭവം. റെയില്‍വേ ജീവനക്കാര്‍ ട്രാക്കില്‍ നിന്ന് കല്ലുകള്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഗംഗ്രാര്‍, സോണിയാന സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ അയഞ്ഞ ഫാസ്റ്റനറും ജീവനക്കാര്‍ കണ്ടെത്തി. സെപ്തംബര്‍ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ട്രെയിനാണ് ഉദയ്പൂര്‍ – ജയ്പൂര്‍ വന്ദേഭാരത് എക്സ്പ്രസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button