
ആലപ്പുഴ: ഉത്സവ പറമ്പില്‍ മാരകായുധങ്ങളുമായെത്തിയ യുവാവ് പിടിയില്‍. വടക്കനാര്യാട് സ്വദേശി ആദവത്ത് (20) നെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കല്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് പടയണിമേളത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇയാള്‍ പിടിയിലായത്.
Read Also: മദ്യപിച്ചത് ചോദ്യം ചെയ്ത മാതാവിനെ കഴുത്തറുത്ത് കൊന്ന് ചാക്കിലാക്കി
മയക്കുമരുന്ന് കൈവശം വച്ചതിന് മാരാരിക്കുളം, മണ്ണഞ്ചേരി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. മൂന്ന് മാസം മുമ്പ് പാതിരപ്പള്ളി ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ തലയ്ക്ക് ബിയര്‍ കുപ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യമെടുത്തിലിറങ്ങിയതാണ് ഇയാള്‍. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments