കൊല്ലം: ക്ഷേത്ര ഉത്സവത്തിനിടെ മാരകായുധങ്ങളുമായെത്തി കൊലവിളി നടത്തി സിപിഎം നേതവ്. തൃക്കടവൂർ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവപ്രസാദ് ആണ് മാരകായുധങ്ങളുമായെത്തി കൊലവിളി നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്. ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയായിരുന്നു സിപിഎം നേതാവിന്റെ കൊലവിളി.
ക്ഷേത്ര പരിസരത്ത് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കോർപ്പറേഷൻ നീരാവിൽ ഡിവിഷൻ കൗൺസിലർ സിന്ധു റാണിയുടെ ഭർത്താവാണ് ശിവപ്രസാദ്. കൊടുവാളുമായാണ് ഇയാൾ ക്ഷേത്രത്തിലേക്ക് വന്നത്.
പോലീസ് സംഭവ സ്ഥലത്തെത്തി ഇയാളിൽ നിന്നും മാരകായുധങ്ങൾ പിടിച്ചെടുത്തു. എന്നാൽ, ശിവപ്രസാദിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
Post Your Comments