വാഷിംഗ്ടണ്‍: മദ്ധ്യ ഏഷ്യയിലെ ഭീകരര്‍ക്ക് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. നേരത്തേ തന്നെ ഹമാസ് ഉള്‍പ്പെടെയുള്ളവര്‍ ഉത്തരകൊറിയയുടെ ആയുധങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നതിന് തെളിവുകള്‍ പുറത്തുവന്നിരുന്നു.
Read Also: കേരളീയം ധൂർത്തല്ല: കേരളത്തിനു വേണ്ടിയുള്ള വലിയ നിക്ഷേപമാണെന്ന് ധനമന്ത്രി
ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഹമാസിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ കിം ജോങ് ഉന്‍ തന്റെ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കുകയും ചെയ്തു. ആണവ പരീക്ഷണങ്ങളുടെ പേരില്‍ യു.എന്‍ ഉപരോധം നേരിടുന്ന ഉത്തരകൊറിയ സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലല്ല. അനധികൃത ആയുധ വില്‍പനയിലൂടെ കൂടുതല്‍ പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് കരുതുന്നത്. യുദ്ധത്തില്‍ തന്റെ രാജ്യത്തിന് പരമാവധി നേട്ടമുണ്ടാക്കാനാണ് ഹമാസിന് പൂര്‍ണ പിന്തുണ നല്‍കാന്‍ കിം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments