ന്യൂഡല്‍ഹി: നീലഗിരി ബസ് അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് തമിഴ്‌നാട് മേട്ടുപ്പാളയത്തിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ അടക്കം എട്ട് പേര്‍ മരിച്ചത്.
Read Also: മയക്കുമരുന്ന് വിൽപ്പന: യുവാവും യുവതിയും അറസ്റ്റിൽ
‘തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂരിനടുത്തുണ്ടായ ബസ് അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും PMNRF-ല്‍ നിന്ന് നല്‍കും’-പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തെങ്കാശിയില്‍ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കൂനൂരിനടുത്ത് മരപ്പാലത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ബസില്‍ ആകെ 54 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് സ്ത്രീകള്‍ അടക്കം എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
Post Your Comments