ഡൽഹി: വിഡി സവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹർജിയിലാണ് ലക്നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ വർഷം നടന്ന ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിൽ വെച്ച് രാഹുൽ ഗാന്ധി സവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതായി നൃപേന്ദ്ര പാണ്ഡേയുടെ ഹർജിയിൽ പറയുന്നു. കേസ് നവംബർ ഒന്നിന് പരിഗണിക്കും.
ഇലക്ട്രിക്ക് പോസ്റ്റിൽ പോസ്റ്റര്‍ പതിച്ച യുവാവിനെതിരെ കേസ്: പൊലിസിനെതിരെ വിമർശനവുമായി ഹൈക്കോടതി
ഈ വർഷം ജൂണിൽ നൃപേന്ദ്ര പാണ്ഡെയുടെ ഹർജി അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് അംബ്രീഷ് കുമാർ ശ്രീവാസ്തവ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ലക്നൗ ജില്ലാ സെഷൻസ് ജഡ്ജി അശ്വിനി കുമാർ ത്രിപാഠി രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. സവർക്കർ ഗാന്ധിയനാണെന്നും അദ്ദേഹത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയതെന്നുമാണ് നൃപേന്ദ്ര പാണ്ഡെ ഹർജിയിൽ പറയുന്നത്.
Post Your Comments