ബ്രസീല്‍: പഴകിയ സോസ് കഴിച്ച ബ്രസീല്‍ സ്വദേശിനിയ്ക്ക് പക്ഷാഘാതം. 47കാരിയായ ഡൊറാലിസ് കാര്‍നിരോ സോബേരിയ ഗോസിനാണ് ഈ ദുരനുഭമുണ്ടായത്.
ഒരു വര്‍ഷത്തിലധികമാണ് ഇവര്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ സോസ് കഴിച്ചതിന് ശേഷമാണ് ഡൊറാലിസിന് അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. ബ്രസീലിലെ മാര്‍ക്കറ്റില്‍ നിന്നുമാണ് ഇവര്‍ സോസ് പാക്കറ്റ് വാങ്ങിയത്. 2021 ഡിസംബര്‍ 31നാണ് സംഭവം നടന്നത്.
Read Also:തുർക്കി പാർലമെന്റ് മന്ദിരത്തിന് പുറത്ത് ചാവേർ ബോംബാക്രമണം: രണ്ട് പോലീസുകാർക്ക് പരിക്ക്
അന്ന് വാങ്ങിയ സോസ് പാക്കറ്റ് 2022 ജനുവരിയിലാണ് താന്‍ ഉപയോഗിച്ചതെന്ന് ഇവര്‍ പറഞ്ഞു. പാക്കറ്റില്‍ എക്സ്പെയറി ഡേറ്റ് രേഖപ്പെടുത്തിയിരുന്നില്ല. എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണമാണിതെന്ന കാര്യം കടയുടമ തന്നോട് പറഞ്ഞില്ലെന്നും ഡൊറാലിസ് പറഞ്ഞു. സോസിന്റെ നിറത്തിലും വ്യത്യാസങ്ങളുണ്ടായിരുന്നില്ല. മണത്തിലും വ്യത്യാസം തോന്നിയില്ല. അതുകൊണ്ട് തന്നെ താന്‍ അത് കഴിച്ചുവെന്നും ഇവര്‍ പറഞ്ഞു. കഴിച്ചതിന് ശേഷം ഏകദേശം 11 മണിക്കൂറോളമാണ് താന്‍ ഉറങ്ങിപ്പോയതെന്നും ഡൊറാലിസ് പറഞ്ഞു.
അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. ആശുപത്രിയിലേക്ക് തനിയെ വണ്ടിയോടിച്ച് പോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും കാറില്‍ നിന്നിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയിലായി. വണ്ടിയില്‍ നിന്ന് താഴേക്ക് വീണ അവരെ ആശുപത്രി ജീവനക്കാരാണ് അകത്തേക്ക് എത്തിച്ചത്.
ആ സമയത്ത് ഛര്‍ദ്ദിയും കൂടി. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ സിടി സ്‌കാനിന് തന്നെ വിധേയമാക്കിയെന്നും ഡൊറാലിസ് പറഞ്ഞു. അപ്പോഴാണ് ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ബോട്ടുലിസം എന്ന രോഗമാണ് ഡൊറാലിസിന്റെ ശരീരത്തെ ബാധിച്ചതെന്ന് പിന്നീട് കണ്ടെത്തി. പഴകിയ ഭക്ഷണങ്ങളില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയ പരത്തുന്ന രോഗമാണിത്. ശരീരത്തിലെ നാഡികളെയാണ് ഈ രോഗം ബാധിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിലും ഈ ബാക്ടീരിയ രോഗം പകരാം.
കൃത്യമായ രീതിയില്‍ ചൂടാക്കാതെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നോ വീട്ടിലെ പഴകിയ ഭക്ഷണത്തില്‍ നിന്നോ ഉണ്ടാകുന്ന ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നതാണ് ഈ രോഗത്തിന് കാരണം. സോസില്‍ നിന്നായിരിക്കാം ഡൊറാലിസിന്റെ ശരീരത്തിലേക്ക് ബാക്ടീരിയ എത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ഡൊറാലിസിന് ആന്റി-ബോട്ടുലിനം മരുന്നുകള്‍ ഡോക്ടര്‍മാര്‍ നല്‍കി. ഇതിലൂടെ തന്റെ വിരലുകള്‍ അനക്കാനും ചെറിയ രീതിയില്‍ സംസാരിക്കാനും ഡൊറാലിസിന് കഴിഞ്ഞു. ഏകദേശം ഒരു വര്‍ഷത്തോളമാണ് ഡൊറാലിസ് ആശുപത്രിയില്‍ കഴിഞ്ഞത്.
Post Your Comments