News

സ്‌ട്രോക്കും കാരണങ്ങളും, ഇവയെ കുറിച്ച് അറിയാം

മസ്തിഷ്‌കാഘാതം വരുന്നതിനു മുന്‍പ് അതിന്റെ സാധ്യതകളെ കാട്ടി ശരീരം തന്നെ മുന്നറിയിപ്പു നല്‍കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഇത് ശ്രദ്ധിക്കാറില്ല എന്നാണ് വാസ്തവം.

എന്താണ് മസ്തിഷ്‌കാഘാതം? തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് മന്ദീഭവിക്കുയോ ഭാഗികമായി നില്‍ക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. സ്ട്രോക്ക് കാരണം തലച്ചോറിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നതാണ് പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണം. ശരീരത്തിന്റെ ഒരു ഭാഗത്തോ ചിലപ്പോള്‍ ഇരു ഭാഗങ്ങള്‍ക്കോ തളര്‍ച്ചയുണ്ടാകാറുണ്ട്. കാഴ്ച, സംസാരം തുടങ്ങിവയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് സ്ട്രോക്ക് എന്ന് ഈ അവസ്ഥ കാണുന്നത്. സ്ട്രോക്കിന്റെ പ്രധാനമായ ലക്ഷണങ്ങള്‍ നോക്കാം.

നിങ്ങളുടെ ശരീരത്തിന്റെ ഒരു വശത്ത് തളര്‍ച്ചയോ അല്ലെങ്കില്‍ മരവിപ്പോ അനുഭവപ്പെടാം. ഇതാണ് സ്‌ട്രോക്കിന്റെ ഏറ്റവും പ്രധാന ലക്ഷണം.

ഒരു വ്യക്തി ചിരിക്കാനോ സംസാരിക്കാനോ ശ്രമിച്ചാല്‍ മുഖം ഒരു വശത്തേക്ക് കോടിപ്പോകുന്നത് സ്ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. നിങ്ങളുടെ തലച്ചോറിന്റെ കഴിവിനെ ദുര്‍ബലമാക്കുന്നു.

നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ ഇടതു വശമാണ് ഭാഷയെ നിയന്ത്രിക്കുന്നത്. നിങ്ങള്‍ക്ക് ഒരു സ്ട്രോക്ക് അനുഭവപ്പെട്ടു കഴിഞ്ഞാല്‍ അത് നിങ്ങളുടെ സംഭാഷണത്തെ ബാധിക്കും. ഒരു കാര്യം ആവര്‍ത്തിച്ചു പറയാന്‍ ആവശ്യപ്പെട്ടാല്‍ സംസാരം അസ്പഷ്ടമാവുകയും പരസ്പര ബന്ധമില്ലാത്തതു പോലെ സംസാരിക്കുകയും ചെയ്യുന്നത് സ്ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്.

പെട്ടെന്ന് കഠിനമായ തലവേദന ഉണ്ടാകുന്നത് സ്ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഹെമറോജിക് സ്ട്രോക്കിന് കാരണമാകുന്നു. കഠിനമായ തലവേദനയിലൂടെ നിങ്ങളുടെ കണ്ണുകള്‍ മിന്നിമിന്നി പ്രകാശിക്കുന്നു. ഈ ഒരു അവസ്ഥയില്‍ ഡോക്ടറിനെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ബലഹീനതയേയും മരവിപ്പും പോലെ മറ്റൊന്നാണ് നിങ്ങളുടെ കാഴ്ച പ്രശ്നവും. ഇത് നിങ്ങളുടെ രണ്ട് കണ്ണിന്റെ കാഴ്ചയേയും ബാധിക്കുന്നു.

നിങ്ങളുടെ കാലുകള്‍ക്ക് പെട്ടെന്ന് ബലഹീനത അനുഭവപ്പെട്ടാല്‍ ഇതും സ്ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഗുരുതരമായ ഒരു ന്യൂറോളജിക്കല്‍ ലക്ഷണമാണ്. ഈ ഒരു അവസ്ഥ വരുകയാണെങ്കില്‍ അടിയന്തരമായി ആശുപത്രിയില്‍ പോകേണ്ടതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button