Latest NewsNewsInternational

തുർക്കി പാർലമെന്റ് മന്ദിരത്തിന് പുറത്ത് ചാവേർ ബോംബാക്രമണം: രണ്ട് പോലീസുകാർക്ക് പരിക്ക്

അങ്കാറ: തുർക്കി പാർലമെന്റ് മന്ദിരത്തിന് പുറത്ത് ചാവേർ ബോംബാക്രമണം. തുർക്കി തലസ്ഥാനമായ അങ്കാറയുടെ ഹൃദയഭാഗത്തുള്ള മന്ത്രാലയ കെട്ടിടങ്ങൾക്ക് മുന്നിൽ രണ്ട് ഭീകരർ ബോംബാക്രമണം നടത്തിയതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ വ്യക്തമാക്കി. വേനൽ അവധിക്ക് ശേഷം പാർലമെന്റ് തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ആക്രമണം ഉണ്ടായത്. തുടർന്ന്, നഗരമധ്യത്തിലേക്കുള്ള പ്രവേശനം പോലീസ് തടഞ്ഞു.

ഭീകരരിൽ ഒരാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, മറ്റൊരാൾ പോലീസിന്റെ പിടിയിലായി. ആക്രമണത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റതായി മന്ത്രി പറഞ്ഞു. പാർലമെന്റിനും മന്ത്രിമാരുടെ കെട്ടിടങ്ങൾക്കു സമീപം സ്ഫോടനം കേട്ടതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഘു വാണിജ്യ വാഹനത്തിനുള്ളിലാണ് ഭീകരർ സംഭവസ്ഥലത്ത് എത്തിയതെന്ന് യെർലികായ പറഞ്ഞു. അക്രമികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button