കണ്ണൂർ: നാറാത്തുനിന്ന് ട്രാവലർ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കുറ്റ്യാടി ദേവർകോവിൽ സ്വദേശി ആഷിഫ് അബ്ദുൽ ബഷീർ (30), തൊട്ടിൽപ്പാലം കാവിലുംപാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മയ്യിൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ജമ്മു കശ്മീരില് ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി, രണ്ട് ഭീകരരെ വധിച്ചു
ആഗസ്റ്റ് 17-നാണ് നാറാത്ത് സ്വദേശി ശ്രീജേഷിന്റെ കെ.എൽ 43 ജെ 2300 നമ്പർ ട്രാവലർ വാച്ചാപ്പുറത്ത് വെച്ച് മോഷണം പോയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സി.സി.ടി.വി കാമറ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമീഷണർ ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ മയ്യിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്.ഐമാരായ അബൂബക്കർ സിദ്ദീഖ്, അബ്ദുറഹ്മാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജി, സ്നേഹേഷ്, സി.പി.മാരായ വിനീത്, സഹജ, പ്രതിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments