ഭുവേശ്വര്‍: വാറ്റുകേന്ദ്രത്തില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന സംഘത്തിലെ 8 പേരെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ കലഹണ്ഡി ജില്ലയിലെ ധരംഗര്‍ഹ് പൊലീസ് സ്റ്റേഷന് സമീപം ജനുവരി 30-31 തീയതികളില്‍ രാത്രിയാണ് കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ മൂന്നര കോടിയോളം രൂപയാണ് കൊള്ളയടിച്ചതെന്ന് ഡിജിപി യോഗേഷ് ഖുറാനിയ പറഞ്ഞു. കൊള്ളയടിച്ച പണം തൊട്ടടുത്ത കാട്ടില്‍ നിന്നും തിരച്ചിലിനൊടുവില്‍ പിടിച്ചെടുക്കുകയായിരുന്നു.
കൊള്ള നടന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസ് 8 പ്രതികളെയും പിടികൂടി. ജാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലെ സ്വദേശികളാണ് പിടിയിലായ കൊള്ള സംഘത്തില്‍പെട്ടവര്‍. 3.51 കോടി രൂപയാണ് കൊള്ളയടിച്ചത്.
Post Your Comments