Latest NewsKeralaNews

കഞ്ഞി വെച്ച് കൊടുത്തില്ലെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കൽപ്പറ്റ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും പിഴയും വിധിച്ച് കോടതി. കഞ്ഞി വെച്ച് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനാണ് കോടതി ശിക്ഷ വിധിച്ചത്. നൂൽപ്പുഴ ചീരാൽ വെണ്ടോല പണിയ കോളനിയിലെ വി ആർ കുട്ടപ്പനാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ഇയാൾക്ക് ലഭിച്ചിട്ടുള്ളത്.

Read Also: അഭിമാന നേട്ടം: 5 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഞ്ച് വർഷം അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2022 ഏപ്രിൽ ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് കുട്ടപ്പൻ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കഞ്ഞി വെച്ച് കൊടുത്തില്ലായെന്ന കാരണം പറഞ്ഞ് ഭാര്യ സീതയുമായി വഴക്ക് ആരംഭിച്ചത്. തുടർന്ന് സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചു. പിന്നീട് രാത്രി കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പൻ നെഞ്ചിൽ ചവിട്ടി. നെഞ്ചിൻകൂട് തകർന്ന് ഹൃദയത്തിലെ പെരികാർഡിയം സാക്കിൽ രക്തം തളം കെട്ടിയാണ് സീത മരണപ്പെട്ടത്.

Read Also: കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: ഉദ്യോഗസ്ഥർക്ക് നയതന്ത്ര കാര്യാലയങ്ങളിൽ പോകാൻ ഭയമെന്ന് എസ് ജയശങ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button