ThiruvananthapuramNattuvarthaLatest NewsKeralaNews

ഇരുവഴിഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എസി മൊയ്തീൻ വിയ്യൂർ ജയിലിന് സ്വന്തമാകും: പരിഹസിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പാവങ്ങളുടെ ആശ്രയകേന്ദ്രമായ സഹകരണ സ്ഥാപനങ്ങളിൽ കൊള്ള നടത്തുന്നവരെ വെറുതെ വിടില്ലെന്ന് സുധാകരൻ പറഞ്ഞു. ഇരുവഴിഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എസി മൊയ്തീൻ വിയ്യൂർ ജയിലിന് സ്വന്തമാകുമെന്നും സിപിഎമ്മുകാരെ ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു.

‘ഭരണം ദുഷിച്ചെന്ന് എംഎ ബേബി തന്നെ പറയുന്നു. പിണറായി വിജയൻ കാട്ടുകൊള്ളക്കാരൻ ആണ്. വേണ്ടി വന്നാൽ വിമോചന സമരം നടത്താനുള്ള യൗവ്വനം കോൺഗ്രസിനുണ്ട്. ഊണിലും ഉറക്കത്തിലും എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്. സര്‍ക്കാര്‍ മുഴുവനായും കൊള്ളക്കാരുടേതായി മാറി. പിണറായി വിജയന്‍ കൊള്ളക്കാര്‍ക്ക് കാവലിരിക്കുകയാണ്. സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് ചെയ്യാത്ത ജോലിയുടെ കൂലി വാങ്ങിയശേഷം പിന്നീട് അത് ഞാനല്ലെന്ന് നാണംകെട്ടു പറയുകയാണ് മുഖ്യമന്ത്രി,’ കെ സുധാകരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button