News

വസതി നവീകരണ കേസ്: സിബിഐ തെളിവ് കണ്ടെത്തിയില്ലെങ്കിൽ പ്രധാനമന്ത്രി രാജിവെക്കുമോ എന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: വസതി നവീകരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രിയ്ക്കെതിരെ വെല്ലുവിളിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേസിലെ സിബിഐ അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്ഥാനം രാജിവയ്ക്കുമോ എന്ന് കെജ്‌രിവാൾ ചോദിച്ചു.

കെജ്‌രിവാളിന്റെ വസതി നവീകരണത്തിന് ഡൽഹി സർക്കാർ 45 കോടി രൂപ ചെലവഴിച്ചുവെന്ന ബിജെപിയുടെ ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വസതി നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ച് അന്വേഷണ ഏജൻസി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു, വെറും 200 രൂപയല്ലേ ഉള്ളൂ അത് എങ്കിലും ചിലവാക്കി കൂടെ: രാജസേനൻ

‘അവർക്ക് ഒന്നും കണ്ടെത്താനാവില്ല. എനിക്കെതിരായ ആദ്യത്തെ അന്വേഷണമല്ല ഇത്. അവർ ഇതിനകം 50ലധികം അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. എത്ര വ്യാജ അന്വേഷണം നടത്തിയാലും കെജ്‌രിവാൾ തലകുനിക്കില്ല. സിബിഐ അന്വേഷണത്തിനുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഭ്രാന്തനാണെന്നതിന്റെ തെളിവാണ്. ചിലപ്പോൾ മദ്യനയത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് അവർ പറയും. മറ്റു ചിലപ്പോൾ ബസുകൾ, അല്ലെങ്കിൽ സ്‌കൂളുകൾ, റോഡുകൾ എന്നിങ്ങനെ,’ കെജ്‌രിവാൾ പറഞ്ഞു.

പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾകൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്‌കാരം വളർത്തണം: ഭക്ഷ്യമന്ത്രി

‘ഞാൻ ഡൽഹി മുഖ്യമന്ത്രിയായതിന് ശേഷം കഴിഞ്ഞ എട്ട് വർഷമായി അവർ അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇപ്പോഴവർ പുതിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നും കണ്ടെത്താനാകില്ലെന്ന് ഉറപ്പുള്ളതിനാൽ ഞാൻ ഇതിനെയും സ്വാഗതം ചെയ്യുന്നു,’ കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button