WayanadKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും

കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യനെ(42)യാണ് കോടതി ശിക്ഷിച്ചത്

കല്‍പ്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശി ബാലസുബ്രഹ്മണ്യനെ(42)യാണ് കോടതി ശിക്ഷിച്ചത്.

Read Also : താമരശേരിയില്‍ നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച: 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയി 

കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ ആര്‍ സുനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമെ ഒരു ലക്ഷം രൂപ പിഴയും പ്രതിയൊടുക്കണം.

2022-ല്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തോട്ടത്തില്‍ ജോലിക്ക് വന്ന സുബ്രഹ്മണ്യന്‍ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button