കോഴിക്കോട്: കക്കോത്ത് പൂവത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥി മരിച്ചു. പൂവത്തൂർ സ്വദേശി കാർത്തിക്(14) ആണ് മരിച്ചത്.
Read Also : ഡാന്‍സ് പരിശീലനത്തിനിടെ പത്തൊമ്പതുകാരനായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കാർത്തിക് ഒഴുക്കിൽപെടുകയായിരുന്നു. നാലംഗ സംഘമാണ് കുളിക്കാൻ പുഴയിൽ എത്തിയത്. കാർത്തിക് ഒഴുക്കിൽപെട്ടതോടെ മറ്റ് വിദ്യാർത്ഥികൾ ഒച്ചവച്ച് ആളെക്കൂട്ടി.
Read Also : ഡോക്ടര്‍ നിയമനം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സനല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി പരാതി
തുടർന്ന്, ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments