
തിരുവനന്തപുരം: വീടിനു മുന്നിൽ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവർന്ന കേസില്‍ രണ്ട് യുവാക്കൾ അറസ്റ്റിൽ. വിതുര മേമല കമല നിവാസിൽ ശശിധരൻ മകൻ അനൂപ് (20), വിതുര മുളക്കോട്ടുക്കര അജ്‍മൽ മൻസിലിൽ അജീറിന്റെ മകൻ മുഹമ്മദ് ആഷിക്ക് (19) എന്നിവരാണ് പിടിയിലായത്. വലിയമല സിഐയുടെ നേതൃത്വത്തിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ശ്രീധന്യ കൺസ്ട്രക്‌ഷൻസില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന കരിപ്പൂർ കുടവൂർ ദേവി ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ വിലാസത്തിൽ ബി മുകേഷിന്റെ ഉടമസ്ഥതയിലുള്ള ഹീറോ സ്പ്ലെണ്ടർ ബൈക്ക് ആണ് കഴിഞ്ഞ 25ന് രാത്രി ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്ക് തമ്പാനൂർ ഓവർബ്രിഡ്ജിനു അടിയിൽ രാത്രി തന്നെ കൊണ്ടു ചെന്ന് വെച്ച ശേഷം രാവിലെ ഇവർ തിരികെ പോരുകയായിരുന്നു. ബൈക്ക് പൊളിച്ച് വിൽക്കാൻ ആയിരുന്നു പദ്ധതി. എന്നാല്‍, തിരികെ എത്തി ബൈക്ക് എടുക്കുന്നതിന് മുമ്പ് ഇവർ പൊലീസിന്റെ പിടിയിലായി.
Post Your Comments