
കുന്നംകുളം: 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോട്ടപ്പടി ഏഴിക്കോട്ടയിൽ വീട്ടിൽ മുഹമ്മദാലി(52)യെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. ലിഷ ആണ് ശിക്ഷ വിധിച്ചത്.
2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂർ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന അജീഷിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്പെക്ടർ ജയപ്രദീപാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 29 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനായി അഡ്വ. കെ.എസ്. ബിനോയിയും സഹായികളായി അഭിഭാഷകരായ അമൃത, അനുഷ, ഗുരുവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ടി.കെ. ഷിജു എന്നിവരും പ്രവർത്തിച്ചു.
Post Your Comments