Latest NewsKeralaMollywoodNewsEntertainment

നടി അപര്‍ണയുടെ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുണ്ടെന്ന് നടി അവന്തിക, ദുരിതത്തിലായ കുടുംബത്തിന് കൈത്താങ്ങായി താരങ്ങൾ

നടി അവന്തിക എനിക്ക് മകളെപോലെയാണ്, അവള്‍ക്ക് ഞാൻ അമ്മയെപ്പോലെയും

ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് ജീവിതം അവസാനിപ്പിച്ച സീരിയല്‍ താരം അപര്‍ണയുടെ ഒരു മകളെ ഏറ്റെടുക്കാൻ നടി അവന്തിക തയ്യാറാണെന്നു സീരിയല്‍ താരം ബീന ആന്റണിയും ഭര്‍ത്താവ് മനോജ് കുമാറും. നടൻ മനോജ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അപര്‍ണയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബീന ആന്റണിയും മനോജ് കുമാറും പറയുന്നത് ഇങ്ങനെ,

കഴിവുള്ള അഭിനേത്രിയായിരുന്നു അപര്‍ണ, എന്നാല്‍ അവളുടെ വിയോഗം നമ്മളെ തളര്‍ത്തിക്കളഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഈ വീഡിയോയുമായി എത്തിയിരിക്കുന്നത് അപര്‍ണയുടെ മകളുടെ കാര്യവും, നടി അവന്തികയുടെ നല്ല മനസ്സിനേയും കുറിച്ച്‌ പറയാനാണ്. നടി അവന്തിക എനിക്ക് മകളെപോലെയാണ്, അവള്‍ക്ക് ഞാൻ അമ്മയെപ്പോലെയും. ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാറുണ്ട്.

അപര്‍ണയ്ക്ക് രണ്ടു മക്കളാണ്. ആദ്യ കുട്ടിയുടെ അച്ഛൻ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ അച്ഛനാണ് അപര്‍ണയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. അപര്‍ണ മരിച്ചതിന് ശേഷം രണ്ടാമത്തെ കുട്ടി അച്ഛനൊപ്പമാണ് ജീവിക്കുന്നത്. ആദ്യ കുട്ടി അപര്‍ണയുടെ അമ്മയ്ക്ക് ഒപ്പവും. ഒരു വയസ്സുമുതല്‍ ആ കുഞ്ഞിനെ നോക്കുന്നത് അമ്മൂമ്മയാണ്. ആ കുട്ടി കുഞ്ഞായിരുന്നപ്പോള്‍ അപര്‍ണ കുട്ടിയെ ലൊക്കേഷനില്‍ കൊണ്ടുവരുമായിരുന്നു. അന്നു മുതല്‍ അവന്തികയ്ക്ക് ആ കുട്ടിയെ ഇഷ്ടമാണ്. ഇപ്പോള്‍ കുട്ടിയ്ക്ക് 18 വയസ്സുണ്ട്.

READ ALSO: പത്തനംതിട്ടയിൽ ഫ്ലാറ്റിന് തീയിട്ട് അമ്മയെ കൊല്ലാൻ ശ്രമിച്ചു, മകന്‍ അറസ്റ്റില്‍ 

നിയമപരമായി ഇപ്പോള്‍ ആ കുട്ടിക്ക് അച്ഛനും അമ്മയും ഇല്ല. പിന്നാലെയാണ് അവന്തിക എന്നെ വിളിച്ച്‌ കുട്ടിയെ ഞാൻ വളര്‍ത്തിക്കോട്ടെ എന്നു ചോദിച്ചത്. നമുക്ക് ഒരുമിച്ച്‌ പോയി അപര്‍ണയുടെ അമ്മയോട് സംസാരിക്കാം എന്നു പറഞ്ഞു. അവന്തികയ്ക്ക് ഒരു മകനുണ്ട്. അവനോടൊപ്പം ചേച്ചിയായി അവളെ വളര്‍ത്താം എന്നാണ് അവന്തിക പറഞ്ഞത്. അന്നു തന്നെ അതിന് നിയമപരമായ പ്രശ്നമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞതാണ്.

എന്നാലും അവളുടെ ആഗ്രഹം കൊണ്ട് ഞങ്ങള്‍ പോയി. എന്നാല്‍ അപര്‍ണയുടെ അമ്മ അതിന് തയാറായിരുന്നില്ല. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കുമെന്നും അവന്തികയുടെ കൂടെ കുട്ടിയെ വിടാൻ കഴിയില്ലെന്നുമാണ് ആ അമ്മ പറഞ്ഞത്. പക്ഷേ അവരുടെ അവസ്ഥ പരിതാപകരമാണ്. അവന്തികയുടെ മനസ്സിന് ബിഗ് സല്യൂട്ട് ഉണ്ട്. ആ കുടുംബം വളരെ ദുരിതത്തിലാണ് ജീവിക്കുന്നത്. അപര്‍ണയ്ക്ക് കുട്ടിയെ ഡോക്ടറാക്കണമെന്നായിരുന്ന ആഗ്രഹം. അതിന് വേണ്ടി അവളെ സഹായിക്കാൻ ഞങ്ങള്‍ തീരുമാനിച്ചു. ആ കുടുംബത്തിനെ നോക്കാൻ ഞങ്ങളും ഒരുങ്ങുകയാണ്. അതിനുവേണ്ടി എല്ലാവരുടെ സഹായവും പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button