ഉത്സവ സീസൺ എത്താറായതോടെ ഉപഭോക്താക്കൾക്കായി വിവിധ തരത്തിലുള്ള ഓഫറുകൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഓരോ ബാങ്കുകളും. ഇത്തവണ കാർ ലോൺ എടുക്കുന്നവർക്കാണ് എസ്ബിഐ പ്രത്യേക കിഴിവ് ഒരുക്കിയിരിക്കുന്നത്. കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ എസ്ബിഐയിൽ നിന്നും ലോൺ എടുക്കുകയാണെങ്കിൽ പ്രോസസിംഗ് ചാർജ് നൽകേണ്ടതില്ല. കാർ വായ്പകളെ മാത്രമാണ് പ്രോസസിംഗ് ഫീസ് നൽകുന്നിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി ഉപഭോക്താക്കളിൽ നിന്നും കാർ ലോണുകൾക്ക് 8.8 ശതമാനം മുതൽ 9.7 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. ഇലക്ട്രിക് കാറുകളാണെങ്കിൽ പ്രതിവർഷം 8.95 ശതമാനം മുതൽ 9.35 ശതമാനം വരെയാണ് പലിശ നിരക്ക്. 2024 ജനുവരി 31 വരെ പ്രോസസിംഗ് ഫീസിൽ ഇളവ് ലഭിക്കുന്നതാണ്. കാർ ലോണിന് അപേക്ഷിക്കണമെങ്കിൽ പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം ബാങ്ക് നിഷ്കർഷിക്കുന്ന രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
കാർ ലോണിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
- കഴിഞ്ഞ ആറ് മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
- 2 പാസ്പോർട്ട് സൈസ് ഫോട്ടോ
- തിരിച്ചറിയൽ രേഖ
- വരുമാനത്തിന്റെ തെളിവ്
- ആദായ നികുതി രേഖകൾ
- മേൽവിലാസ രേഖ
Post Your Comments