
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളിലായിരിക്കും നിയമനം. അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-23, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-51, മാനേജർ ( സെക്യൂരിറ്റി അനലിസ്റ്റ്)-3, അസിസ്റ്റന്റ് ജനറൽ മാനേജർ (അപ്ലിക്കേഷൻ സെക്യൂരിറ്റി)-3 എന്നിങ്ങനെയാണ് ഒഴിവുകൾ.
അസിസ്റ്റന്റ് മാനേജർ 36000-63840 രൂപ, ഡെപ്യൂട്ടി മാനേജർ 48170-69810 രൂപ, മാനേജർ 63840-78230 രൂപ, അസിസ്റ്റന്റ് ജനറൽ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) 89890-100350 രൂപ എന്നിങ്ങനെയാണ് ശമ്പളം. ഷോർട്ട്ലിസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാർച്ച് 4 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
Also Read: കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേത്? ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു
Post Your Comments