ന്യൂഡൽഹി: ഇലക്ട്രറൽ ബോണ്ടുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഇലക്ട്രറൽ ബോണ്ടിന്റെ സീരിയൽ നമ്പറുകൾ കൈമാറാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ എസ്ബിഐ ഇന്ന് മറുപടി നൽകിയേക്കും. സീരിയൽ നമ്പറുകൾ പുറത്തുവന്നാൽ ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാർട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. ഇലക്ട്രറൽ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ, ഇലക്ട്രറൽ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ, ഓരോ ബോണ്ടിന്റെയും യൂണീക് നമ്പർ എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ എസ്ബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോടികളുടെ ഇലക്ട്രറൽ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരും പണം മാറിയെടുത്ത രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങളും പങ്കുവെച്ചിരുന്നു. എന്നാൽ, ഈ നമ്പറുകളുടെ ബോണ്ടുകളുടെ സീരിയൽ നമ്പറുകൾ എസ്ബിഐ കൈമാറിയിരുന്നില്ല. ഈ സാഹചര്യത്തെ തുടർന്നാണ് സീരിയൽ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്. ഇലക്ട്രറൽ ബോണ്ടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഫെബ്രുവരി 15നാണ് സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടത്. എന്നാൽ, വിവരങ്ങൾ നൽകാൻ സാവകാശം തരണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി ഈ ഹർജി തള്ളുകയായിരുന്നു.
Also Read: സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ശബരിമല സ്വത്ത് വിവരം വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണർ
Post Your Comments