
കാസർഗോഡ്: കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ.തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എംവി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്.
വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments