കട്ടപ്പന: നരിയമ്പാറയിൽ വ്യാപാരസ്ഥാപനത്തിന്റെ ഗ്രിൽ തകർത്ത് കയറിയ മോഷ്ടാവ് ഒരു ലക്ഷം രൂപയോളം കവർന്നു. നരിയമ്പാറ മീൻതത്തിയിൽ സൈജുവിന്റെ കടയിലാണ് മോഷണം നടന്നത്.
ഇന്നലെ പുലർച്ചെ 2.45-ഓടെയാണ് സംഭവം. ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഓഫ് ചെയ്ത മോഷ്ടാവ് സമീപത്തെ സിസിടിവി കാമറകൾ ദൃശ്യങ്ങൾ ലഭിക്കാത്തവിധം തിരിച്ചുവച്ചു. എന്നാൽ, മുഖംമൂടി ധരിച്ച മോഷ്ടാവ് കടയിൽ കയറുന്നത് സിസിടിവി ദ്യശ്യങ്ങളിൽ വ്യക്തമാണ്. കടയുടമ സുഹൃത്തുക്കൾക്ക് നൽകാനായി വച്ചിരുന്ന പണമാണ് നഷ്ടമായത്.
Read Also : ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കട്ടപ്പന പൊലീസും ഡോഗ് സ്ക്വാഡും വിരലടയാളം വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.
Post Your Comments