ErnakulamNattuvarthaLatest NewsKeralaNews

കോതമംഗലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ചു ചീട്ടുകളി: വൻ സംഘം പിടിയിൽ, പിടിച്ചെടുത്തത് അരലക്ഷം രൂപയും വാഹനങ്ങളും

കോട്ടപ്പടി സ്വദേശികളായ ഷാജഹാൻ, മുഹമ്മദ്, മൊയ്‌ദീൻ എടമങ്ങാട്ട് സിജു, ലിജോ ചിറ്റേത്തുകൂടി ഷമീർ, നെല്ലിക്കുഴി സ്വദേശി മണക്കാട്ട് സലി, കോണേത്ത് കാസിം, കുത്തുകുഴി സ്വദേശിയായ പ്ലാക്കാട്ട് ജനീഷ് എന്നിവരാണ് പിടിയിലായത്

കൊച്ചി: ഫ്ലാറ്റ് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ വൻ സംഘത്തെ പിടികൂടി. ഒമ്പതു പേരെയാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടപ്പടി സ്വദേശികളായ ഷാജഹാൻ, മുഹമ്മദ്, മൊയ്‌ദീൻ എടമങ്ങാട്ട് സിജു, ലിജോ ചിറ്റേത്തുകൂടി ഷമീർ, നെല്ലിക്കുഴി സ്വദേശി മണക്കാട്ട് സലി, കോണേത്ത് കാസിം, കുത്തുകുഴി സ്വദേശിയായ പ്ലാക്കാട്ട് ജനീഷ് എന്നിവരാണ് പിടിയിലായത്.

Read Also : പീഡനക്കേസില്‍ പ്രതിയായത് ഇരട്ടസഹോദരന്‍മാരില്‍ ഒരാള്‍, ഒടുവില്‍ യഥാര്‍ത്ഥ വില്ലനെ പൊലീസ് തിരിച്ചറിഞ്ഞു

എറണാകുളം കോതമംഗലത്ത് ആണ് സംഭവം. ചീട്ടുകളി സ്ഥലത്ത് നിന്ന് 47570 രൂപ പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, എച്ചിത്തൊണ്ട് ഗ്ലോറിയാഗ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ചീട്ടുകളിസംഘത്തെ പിടികൂടിയത്.

ഒരു കാർ, സ്കൂട്ടർ, നാല് ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഇവരിൽ നിന്നും കണ്ടെടുത്ത പണവും വാഹനവും മറ്റും പൊലീസ് കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button