ഹൈദരാബാദ്: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ച് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഒരു പൊതുസമ്മേളനത്തെ പങ്കെടുത്ത് കൊണ്ടാണ് രാഹുല്‍ വയനാടിന് പകരം ഹൈദരബാദില്‍ നിന്ന് മത്സരിച്ച് വിജയിക്കാന്‍ വെല്ലുവിളിച്ചത്.
‘നിങ്ങള്‍ എനിക്കെതിരെ വലിയ വായില്‍ പ്രസ്താവനകള്‍ നടത്തുന്നു. നിങ്ങള്‍ ഹൈദരാബാദില്‍ എനിക്കെതിരെ പോരാടുക. ഞാന്‍ നിങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ തയ്യാറാണ്’, ഒവൈസി പറഞ്ഞു.
ഈ വര്‍ഷം അവസാനം തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക് പോര് രൂക്ഷമാണ്. തെലങ്കാനയിലെ മറ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു.
Post Your Comments