തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് തീരുമാനം കൈക്കൊണ്ടത്. പാർട്ടി കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് ജയനോട് വിശദീകരണം തേടാൻ തീരുമാനിക്കുകയായിരുന്നു. എപി ജയന്റെ ഘടകമായ സംസ്ഥാന കൗൺസിലിൽ നാളെ റിപ്പോർട്ട് ആവശ്യപ്പെടും. തുടർച്ചയായ മൂന്നാം തവണയാണ് ജയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാവുന്നത്.
നേരത്തെ എപി ജയനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതിയെത്തിയിരുന്നു. എഐവൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പരാതി നൽകിയത്. സമ്മേളനങ്ങളിൽ അവഗണിച്ചെന്നും മണ്ഡലം സമ്മേളനത്തിൽ പോലും തന്നെ പ്രതിനിധി ആക്കിയില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി. ജില്ലാ കൗൺസിലിലേക്ക് മത്സരിക്കാൻ അനുമതി നിഷേധിച്ചുവെന്നും ജില്ലാ സെക്രട്ടറിയുടെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിലുള്ള പ്രതികാര നടപടിയാണിതെന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
Post Your Comments