PathanamthittaLatest NewsKeralaNattuvarthaNews

തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ വടിവാള്‍ വീശി: മൂന്നുപേര്‍ക്ക് വെട്ടേറ്റു, രണ്ടുപേര്‍ പിടിയിൽ

പാണ്ടനാട് സ്വദേശി സുധീഷ്, കീഴ്‌ച്ചേരിമേല്‍ സ്വദേശി സുജിത് കൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവല്ല: സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ മൂന്നുപേരെ വടിവാള്‍ കൊണ്ട് വെട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാണ്ടനാട് സ്വദേശി സുധീഷ്, കീഴ്‌ച്ചേരിമേല്‍ സ്വദേശി സുജിത് കൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : മോദിയുമായുള്ള നല്ല ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡൻ തയാറാകില്ല: ഇന്ത്യ–കാനഡ വിഷയത്തിൽ യുഎസ് ഇടപെടില്ല

ശനിയാഴ്ച വൈകുന്നേരം തിരുവല്ല കടപ്രയലുള്ള തിയേറ്ററിലാണ് സംഭവം നടന്നത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ സുധീഷ് അടക്കമുള്ള സംഘത്തെ തീയേറ്റര്‍ ജീവനക്കാര്‍ പുറത്താക്കി. തുടര്‍ന്ന്, പാര്‍ക്കിങ് ഏരിയയില്‍ വെച്ച്‌ സുധീഷും സുഹൃത്തുക്കളും ചേര്‍ന്ന് വടിവാള്‍ വെച്ച്‌ മൂന്നുപേരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുന്‍പേ സംഘം രക്ഷപ്പെട്ടു.

തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ ചെങ്ങന്നൂരിലെ ലോഡ്ജില്‍ നിന്നാണ് സുധീഷിനെയും സുജിത്തിനെയും അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി നിഷാദ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button