KeralaLatest NewsNews

നബിദിനം: സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സെപ്തംബർ 28 നാണ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചത്.

Read Also: സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസില്‍ വന്നത്, അനുശോചനം അറിയിച്ചതില്‍ പിഴവ്: വിശദീകരണവുമായി കെ സുധാകരന്‍

സെപ്തംബർ 27 നായിരുന്നു നബിദിനത്തിന്റെ പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെപ്തംബർ 28-ന് പൊതുഅവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊണ്ടോട്ടി എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം കത്ത് നൽകിയിരുന്നു. മാസപ്പിറവി കാണാത്തതിനാൽ നബിദിനം സെപ്റ്റംബർ 28-ന് തീരുമാനിച്ച സാഹചര്യത്തിലാണ് പൊതു അവധി ഈ ദിവസത്തേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

Read Also: എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 99 രൂപയുടെ പ്ലാൻ തിരിച്ചെത്തി, ഇത്തവണ കിടിലൻ ആനുകൂല്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button