ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. മാസങ്ങൾക്ക് മുമ്പ് മുഴുവൻ സർക്കിളുകളിൽ നിന്നും പിൻവലിച്ച 99 രൂപയുടെ പ്ലാനാണ് ഇത്തവണ എയർടെൽ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ എന്ന സവിശേഷതയും 99 രൂപയുടെ പ്ലാനിന് ഉണ്ടായിരുന്നു. അത് നിർത്തലാക്കിയതോടെ അടുത്ത റീചാർജ് ഓപ്ഷനായിരുന്ന 155 രൂപയുടെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനിനെയാണ് മിക്ക ആളുകളും ആശ്രയിച്ചത്.
രണ്ട് ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 40 ജിബി അതിവേഗ ഡാറ്റ ഈ പ്ലാനിന് കീഴിൽ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം പരമാവധി 20 ജിബി ഡാറ്റയാണ് ഉപയോഗിക്കാനാവുക. നേരത്തെ ഈ പ്ലാനിൽ ഒരു ദിവസത്തെ വാലിഡിറ്റിയിൽ 30 ജിബി ഡാറ്റയായിരുന്നു നൽകിയിരുന്നത്. 99 രൂപയുടെ പ്ലാൻ പുതുക്കി നിശ്ചയിച്ചതോടെ, 10 ജിബി അധിക ഡാറ്റയും, ഒരു ദിവസത്തെ അധിക വാലിഡിറ്റിയും ലഭ്യമാക്കിയിട്ടുണ്ട്.
Also Read: യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചുണ്ട നൂൽ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Post Your Comments