PathanamthittaKeralaNattuvarthaLatest NewsNews

തീയറ്ററിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് മൂന്ന് പേരെ വെട്ടിപ്പരിക്കൽപ്പിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റിൽ

കടപ്ര വളഞ്ഞവട്ടം കൂരാലിൽ വീട്ടിൽ നിഷാദ്( കൊച്ചുമോൻ -35) ആണ് പിടിയിലായത്

തിരുവല്ല: തിരുവല്ല കടപ്രയിലെ സിനിമ തീയറ്ററിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് മൂന്ന് പേരെ വെട്ടിപ്പരിക്കൽപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റിൽ. കടപ്ര വളഞ്ഞവട്ടം കൂരാലിൽ വീട്ടിൽ നിഷാദ്( കൊച്ചുമോൻ -35) ആണ് പിടിയിലായത്. പുളിക്കീഴ് പൊലീസാണ് പിടികൂടിയത്. കടപ്ര ഗ്രാൻഡ് മാളിൽ പ്രവർത്തിക്കുന്ന മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിൽ സിനിമ കാണാനെത്തിയ പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവരെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ തിയറ്റർ ജീവനക്കാർ ചേർന്ന് ഇരു സംഘങ്ങളെയും തിയേറ്ററിൽ നിന്നും പുറത്താക്കി. തുടർന്ന്, പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പോയ പരുമല സ്വദേശികളെ പിന്തുടർന്ന നിഷാദും കൂട്ടുപ്രതി ചെങ്ങന്നൂർ പാണ്ടനാട് നോർത്ത് മുറിയായിക്കരയിൽ കൂട്ടുമ്മത്തറ വീട്ടിൽ ശ്രുതീഷും ചേർന്ന് മൂവരെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസ് എത്തും മുമ്പ് ഇവർ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സ്ഥലത്തുനിന്നും രക്ഷപെട്ടിരുന്നു.

Read Also : മനുഷ്യ ചിന്തകൾ ഇനി കമ്പ്യൂട്ടറിലും പ്രതിഫലിക്കും! ന്യൂറാലിങ്ക് ചിപ്പ് മനുഷ്യ തലയോട്ടിയിൽ ഘടിപ്പിക്കുന്ന പരീക്ഷണം ഉടൻ

സംഭവശേഷം ഒളിവിൽ പോയ ശ്രുതീഷിനെയും ചെങ്ങന്നൂരിലെ ലോഡ്ജിൽ ഒളിത്താവളം ഒരുക്കി നൽകിയ ചെങ്ങന്നൂർ സ്വദേശി സുജിത്ത് കൃഷ്ണനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെട്ട നിഷാദിനെ വളഞ്ഞവട്ടത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്.

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലിജു ഉമ്മനുമായി ചേർന്ന് 2006 മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ കൊലപാതകവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം വധശ്രമ കേസും, രണ്ട് പോക്സോ കേസുകളും, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറിയും അടക്കം 25 ഓളം ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ നിഷാദെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button