കർണാടകയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നാളെ മുതൽ സർവീസ് ആരംഭിക്കും. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ബന്ധിപ്പിച്ചാണ് വന്ദേ ഭാരത് സർവീസ് നടത്തുക. ബുധനാഴ്ച ഒഴികെയുള്ള 6 ദിവസവും സർവീസ് ഉണ്ടായിരിക്കുന്നതാണ്. കാച്ചെഗുഡ-യശ്വന്ത്പുർ വന്ദേ ഭാരത് എന്നറിയപ്പെടുന്ന ഈ ട്രെയിനിന്റെ നിരക്കുകളും സമയക്രവും റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12:30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നതാണ്.
8 കോച്ചുകളാണ് ട്രെയിനിന് ഉണ്ടാവുക. യശ്വന്ത്പൂരിനും കാച്ചെഗുഡയ്ക്കും ഇടയിൽ ചെയർ കാറിന് 1,540 രൂപയും, എക്സിക്യൂട്ടീവ് ക്ലാസിന് 2,865 രൂപയുമാണ് നിരക്ക്. എന്നാൽ, കാച്ചെഗുഡയിൽ നിന്ന് യശ്വന്ത്പുരിലേക്കുള്ള യാത്രാ നിരക്ക് അൽപം കൂടുതലാണ്. ചെയർ കാറിന് 1,600 രൂപയും, എക്സിക്യൂട്ടീവ് ക്ലാസിന് 2,915 രൂപയുമാണ് നിരക്ക്. മൈസൂരിനും ചെന്നൈയ്ക്കും, ബംഗളൂരുവിനും ഹൂബ്ബളളി-ധർവാഡിനും ഇടയിലുള്ള സർവീസുകൾക്ക് പുറമേയുള്ള കർണാടകയുടെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ് കാച്ചെഗുഡ-യശ്വന്ത്പൂർ വന്ദേ ഭാരത് എക്സ്പ്രസ്.
Post Your Comments