സ്ത്രീ ശാക്തീകരണം ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് സ്ത്രീ ശാക്തീകരണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ചരിത്രത്തിൽ സ്ത്രീ സമത്വത്തിന്റെ നിരവധി ഉദാഹരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേ രാംവംശി ഹൂ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: വിപണി കീഴടക്കാൻ നത്തിംഗിന്റെ പുതിയ ഉൽപ്പന്നങ്ങൾ എത്തുന്നു! സ്മാർട്ട് വാച്ചും ഇയർ ബഡുകളും ഉടൻ ലോഞ്ച് ചെയ്യും

സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതിനാലാണ് വനിതാ സംവരണ ബിൽ പാസായത്. വനിതാ സംവരണ ബിൽ പാസാക്കിയതോടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണ അദ്ധ്യായമാണ് ചേർത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയത്. 214 വോട്ടുകൾ നേടി ഐകകണ്‌ഠ്യേനയാണ് ബിൽ രാജ്യസഭയിൽ പാസാക്കിയത്.

Read Also: മദ്യപിക്കുന്നതിനിടെ തർക്കം: സുഹൃത്തിന്റെ അടിയേറ്റ് വയോധികന് ദാരുണാന്ത്യം

Share
Leave a Comment