Latest NewsNewsInternationalGulfOman

പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചു: വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

മസ്‌കത്ത്: പോലീസിനെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പേർക്ക് ദാരുണാന്ത്യം. വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ഒമാനിലാണ് സംഭവം. സലാല വിലായത്തിൽ റോയൽ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് അപകടം സംഭവിച്ചത്.

Read Also: സ്റ്റൈലിഷ് ലുക്കിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി 5ജി ഹാൻഡ്സെറ്റുമായി ലാവ എത്തുന്നു, ഔദ്യോഗിക ലോഞ്ച് തീയതി അറിയാം

റോയൽ ഒമാൻ പോലീസ് പിടികൂടാൻ ശ്രമിച്ചത് ക്രിമിനൽ കേസിൽ സംശയിക്കുന്ന ഒമാൻ സ്വദേശികളെയാണ്. വാഹനം ട്രാഫിക്കിന്റെ എതിർ ദിശയിൽ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: നിയമത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രിവിലേജ് എടുത്തുകളയണം, ആണിനുംപെണ്ണിനും ഒരേ നിയമം മതി: സാധിക വേണുഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button