തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷി(48)നെയാണ് കോടതി ശിക്ഷിച്ചത്. അഞ്ച് വർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ആണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. തുക അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ. രേഖ ഉത്തരവിൽ പറയുന്നു.
Read Also : കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നു: ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്കി മധുവിന്റെ മാതാവ്
2019-ലാണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത തക്കംനോക്കി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കുട്ടി ഇയാളെ തള്ളി മാറ്റി അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പിമാരായ കെ.എ. വിദ്യാദരൻ, എസ്.വൈ. സുരേഷ്, കിളിമാനൂർ എസ്.ഐ എസ്. അഷ്റഫ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.
Post Your Comments