മെഡിക്കൽ കോളജ്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. പൂന്തുറ സ്വദേശി വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറിനാണ് തീ പിടിച്ചത്.
Read Also : ഐപിഒ പൊടിപൊടിക്കാൻ ഗംഭീര തയ്യാറെടുപ്പുകളുമായി ഒല എത്തുന്നു, ലക്ഷ്യമിടുന്നത് കോടികൾ
തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. ബോണറ്റിൽ നിന്ന് തീ ഉയർന്നതിനെ തുടർന്ന്, ഡ്രൈവർ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ ആളപായം സംഭവിച്ചില്ല. തീ പിടിത്തത്തിൽ കാറിന്റെ ബോണറ്റിന്റെ ഭാഗം പൂർണമായും കത്തി നശിച്ചു.
Read Also : കൂട്ടിൽ കെട്ടിയിരുന്ന ഗർഭിണിയടക്കമുള്ള ആടുകളെ തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നു
തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷാജി ഖാൻ, ജയകുമാർ, സേനാംഗങ്ങളായ മോഹനൻ, വിമൽരാജ്, സാനു, ശ്രീരാജ് ആർ. നായർ, സനൽകുമാർ തുടങ്ങിയവർ ചേർന്നാണ് തീ അണച്ചത്.
Post Your Comments