കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ മത്സരം കാണാന്‍ ആരാധകരില്‍ വളരെ വലിയൊരു വിഭാഗം കൊച്ചി മെട്രോയെ ആശ്രയിച്ചതോടെ ഇന്നലെ മാത്രം മെട്രോയില്‍ യാത്ര ചെയ്തത് 1,25,950 പേര്‍. ഐഎസ്എല്‍ മത്സരം പ്രമാണിച്ച് 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ നടത്തിയത്. സാധാരണ ദിവസം യാത്ര ചെയ്യാറുള്ളത് ഒരു ലക്ഷം പേരാണ്.
2023ല്‍ ഇന്നലെ ഉള്‍പ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. രാത്രി പത്ത് മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസുണ്ടാകും.
Post Your Comments