Latest NewsKeralaNews

സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചു: കേസില്‍ ഭാര്യയും മകനും അറസ്റ്റില്‍

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറില്‍ സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ സംഭവത്തില്‍ ഭാര്യയും മകനും അറസ്റ്റിൽ. വള്ളക്കടവ് കുരിശുംമൂട് കരികിണ്ണം ചിറയിൽ അബ്ബാസിന് വെട്ടേറ്റ സംഭവത്തിൽ ഭാര്യ അഷീറ ബീവി (39), പ്ലസ് ടു വിദ്യാർഥിയായ മകൻ മുഹമ്മദ് ഹസ്സൻ (19) എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രേരണയിൽ, അക്രമത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

തന്നെ ഭർത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമായിരുന്നുവെന്നും അതിന്റെ വൈരാഗ്യത്തിലാണ് ആക്രമിക്കാൻ ആളുകളെ അയച്ചതെന്നുമാണ് അഷീറ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, അഷീറയുടെ മൊഴി തെറ്റാണെന്ന് അബ്ബാസും മൊഴി നൽകിയിട്ടുണ്ട്.

അയൽവാസി ഷെമീറിന്റെയും കൂട്ടാളികളുടെയും സഹായത്തോടെ, സെപ്റ്റംബർ 16ന് രാത്രി ഒന്നരയോടെയാണ് അബ്ബാസിനെ ആക്രമിച്ചത്. കിടന്നുറങ്ങുകയായിരുന്ന അബ്ബാസിനെ നാല് പേർ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് ഭാര്യയുേടയും മകന്റെയും അറിവോടെയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

സംഭവദിവസം രാത്രി അഷീറാബീവിയും മകനും രാത്രി പന്ത്രണ്ടരയോടെ വണ്ടിപ്പെരിയാറില്‍ എത്തി. ഷെമീറും സംഘവും കാറിലെത്തി ഇവരേയും കൊണ്ട് അബ്ബാസിന്റെ വീട്ടിലേക്കുപോയി. ജനാലയിലൂടെ കൈകടത്തി തുറന്ന അടുക്കളവാതിലിലൂടെ അക്രമിസംഘത്തെ വീടിന് അകത്തേക്ക് കടത്തിവിട്ടത് അഷീറയാണെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘത്തിനൊപ്പമാണ് അഷീറയും മകനും തിരിച്ച് അഷീറയുടെ എറണാകുളത്തെ വീട്ടിലേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button