ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എന്ന സയണിയയുടെ പരാമർശമാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്. സ്വപ്നം കാണാൻ ജി.എസ്.ടി വേണ്ടല്ലോ എന്ന് ചോദിച്ച അദ്ദേഹം, ജി.എസ്.ടി പ്രിയങ്കാ ജിയുടെ സ്വപ്നമായിരുന്നു എന്നും പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
വനിതാ സംവരണ ബിൽ രാജീവ് ജിയുടെ സ്വപ്നമായിരുന്നു.
ഡിജിറ്റൽ ഇന്ത്യ രാജീവ് ജിയുടെ സ്വപ്നമായിരുന്നു.
രാമക്ഷേത്രം രാജീവ് ജിയുടെ സ്വപ്നമായിരുന്നു.
ചാന്ദ്രയാൻ നെഹ്റുജിയുടെ സ്വപ്നമായിരുന്നു.
കോവിഡ് വാക്സിൻ നെഹ്റു ജിയുടെ സ്വപ്നമായിരുന്നു.
സ്വച്ഛഭാരത് ഇന്ദിരാ ജിയുടെ സ്വപ്നമായിരുന്നു.
ജൻ ഔഷധി സോണിയാ ജിയുടെ സ്വപ്നമായിരുന്നു.
പുതിയ പാർലമെൻറ് സോണിയാ ജിയുടെ സ്വപ്നമായിരുന്നു.
വന്ദേ ഭാരത് രാഹുൽ ജിയുടെ സ്വപ്നമായിരുന്നു.
ഡൽഹി മുംബൈ എക്സ്പ്രസ് ഹൈവേ റോബർട്ട് വധേര ജിയുടെ സ്വപ്നമായിരുന്നു (ഭൂമി ഏറ്റെടുക്കൽ ).
സ്വപ്നം കാണാൻ ജി.എസ് .ടി വേണ്ടല്ലോ . ബൈ ദ വേ , ജിഎസ്ടി പ്രിയങ്കാ ജിയുടെ സ്വപ്നമായിരുന്നു.
അതേസമയം, വനിതാ സംവരണ ബില്ലിനെ പാർട്ടി പിന്തുണയ്ക്കുന്നുവെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സോണിയയുടെ പ്രതികരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് (INC) വേണ്ടി താൻ ബില്ലിന് പൂർണ പിന്തുണ നൽകുന്നു എന്നായിരുന്നു സോണിയ വ്യക്തമാക്കിയത്.
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സബ്‌ക്വോട്ട ഉൾപ്പെടുത്തി വനിതാ ക്വാട്ട ബിൽ ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിലെ കാലതാമാസം ഇന്ത്യൻ സ്ത്രീകളോട് ചെയ്യുന്ന കടുത്ത അനീതിയാകുമെന്നും അവർ ചൂണ്ടിക്കാട്ടി. എത്രയും വേഗം ബിൽ നടപ്പാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇന്ത്യയിലെ സ്ത്രീകൾ എത്രകാലം ബില്ലിനായി കാത്തിരിക്കണമെന്നും സോണിയാ ഗാന്ധി പാർലമെന്റിൽ ചോദിച്ചു.
Post Your Comments