ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. എന്നാൽ, ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനംകുറഞ്ഞതുപോലെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തില്‍ ഇടിവ്. ആകെ 61.08 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. എന്നാൽ, കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു.
read also: വ്യാജമായി പാഠ പുസ്തകം അച്ചടിച്ചു: കൊച്ചിയില്‍ 2 സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേസ്
11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്ക് ക്സഴിഞ്ഞ ദിവസം വോട്ടെടുപ്പു നടന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടത്തിയത്. കൊടുംവെയിലില്‍ വോട്ടർമാർ എത്താതായതോടെ ആകെ പോളിംഗ് അമ്പത് ശതമാനം കടക്കാൻ മൂന്ന് മണി കഴിയേണ്ടി വന്നു.
മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളില്‍ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ഇടിഞ്ഞു. ഏഴു ഘട്ടങ്ങളായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇനിയുള്ള നാലു ഘട്ടങ്ങളില്‍ 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ബാക്കിയുള്ളത്.
Post Your Comments