ThiruvananthapuramLatest NewsNattuvarthaNews

സിപിഎമ്മിന് കെ സുധാകരന്റെ ശീട്ട് വേണ്ട: ഒരു സമിതിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം ഇല്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇന്ത്യ മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രതിനിധിയെ അയക്കാത്തതില്‍ കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. ബിജെപിയെ താഴെയിറക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പാർട്ടി സന്നദ്ധമാണെങ്കിലും ഒരു സമിതി രൂപീകരിച്ച് അതിന് കീഴില്‍ പ്രവര്‍ത്തിച്ച് പോകാന്‍ സിപിഎം ഇല്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഐഎമ്മിന് കെ സുധാകരന്റെ ശീട്ട് വേണ്ട എന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

വനിതാ സംവരണ ബിൽ; 454 എം.പിമാർ അനുകൂലിച്ച ബില്ലിനെ എതിർത്തത് 2 എം.പിമാർ

‘ബിജെപിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. അങ്ങനെ പരാജയപ്പെടുത്താനുള്ള, ഒറ്റപ്പെടുത്താനുള്ള ചെറുതും വലുതുമായ ശ്രമങ്ങളില്‍ സിപിഎം ഉണ്ട്. എന്നാല്‍, സംസ്ഥാനങ്ങളിലെ വിജയസാധ്യത അനുസരിച്ചുള്ള സീറ്റ് നിര്‍ണയിക്കുന്നതിനുള്ള സംവിധാനം ഇന്ത്യ മുന്നണിക്ക് ഇല്ല. സംസ്ഥാനങ്ങളെ യൂണിറ്റ് ആയി പരിഗണിക്കണം. ആ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഛിന്നഭിന്നമായിപോകാതിരിക്കാന്‍ മണ്ഡലത്തെയും പാര്‍ട്ടിയെയും അടിസ്ഥാനപ്പെടുത്തി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണം. അത്തരം ആലോചനകള്‍ക്ക് അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഒരു സമിതിയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനാവില്ല,’ എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button