ഉപഭോക്താക്കൾക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. ഒരു വർഷം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ കുറഞ്ഞ നിരക്കിൽ അവതരിപ്പിക്കാൻ ബിഎസ്എൻഎൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിനാൽ, ബിഎസ്എൻഎൽ ആരാധകർ ഒട്ടനവധിയാണ്. മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന് സ്പീഡ് കുറവാണെങ്കിലും, എല്ലാവർക്കും താങ്ങാൻ കഴിയുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ്. അത്തരത്തിൽ ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനാണ് 299 രൂപയുടേത്. ഈ പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
ആകർഷകമായ ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ച് ബിഎസ്എൻഎൽ അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനാണ് 299 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ 30 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കൂടാതെ, പ്രതിദിനം 3 ജിബി ഡാറ്റയും ലഭിക്കുന്നതാണ്. ഇത്രയും കുറഞ്ഞ ചെലവിൽ മറ്റ് ടെലികോം കമ്പനികളൊന്നും പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നില്ല. അതിനാൽ, ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്നവർക്ക് കുറഞ്ഞ ചെലവിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന പ്ലാൻ കൂടിയാണ് 299 രൂപയുടേത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിന് കീഴിൽ ലഭ്യമാണ്.
Post Your Comments